സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്നലെ പവന് 112440 രൂപയായിരുന്ന സ്വർണവില ഇന്ന് 1,13,080 രൂപയായാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 14,135 രൂപയുമാണ് വില. 1,13,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില എങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,30,449 രൂപയോളം വരും. ഇന്നലെ രാവിലെ 113480 രൂപ രേഖപ്പെടുത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം 112440 ആയി കുറയുകയായിരുന്നു. ഇതാണ് വീണ്ടും വർധിച്ചത്. സെപിതംബർ ഒന്നിന് രേഖപ്പെടുത്തിയ വിലയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. 1,15,080 രൂപയായിരുന്നു അന്നത്തെ സ്വർണവില. സെപ്തംബർ 2ന് രേഖപ്പെടുത്തിയ 1,11,480 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.






0 Comments