കള്ളക്കേസ് നിർമിച്ച് പിണറായിയെ തകർത്ത് പാർട്ടിയെ ഇല്ലാതാക്കാം എന്നാണ് കരുതുന്നതെന്ന് ഇ പി ജയരാജൻ. അഴീക്കോടൻ രാഘവൻ ദിനത്തിൽ എകെജി സെൻററിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ. കേരളത്തിൽ സിപി ഐഎമ്മിനെ തകർക്കാനാണ് ശ്രമം. എന്ത് പ്രചരിപ്പിച്ചും പാർട്ടിയെ തകർക്കാം എന്നാണ് കരുതുന്നതെന്നും പാർട്ടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊരുതി വന്ന പാർട്ടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ കരുത്തും ശക്തിയുമാണ് പിണറായി വിജയൻ.അദ്ദേഹത്തെ എത്ര കാലമായി ലക്ഷ്യം വെക്കുന്നത്. അദ്ദേഹത്തിനെ ലക്ഷ്യമിട്ട് വെച്ച വെടി എനിക്ക് കൊണ്ടതുകൊണ്ടാണ് പിണറായി രക്ഷപ്പെട്ടത്. അത് കൊണ്ടൊന്നും തകർക്കാൻ പറ്റാതെ വന്നപ്പോൾ കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഏതെങ്കിലും കടലാസ്സിൽ എഴുതി കൊടുത്ത് വന്ന നേതാവല്ല പിണറായിയെന്നും അദ്ദേഹം പറഞ്ഞു.




0 Comments