ഓപ്പറേഷൻ ക്ലീൻ’; എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ




 എറണാകുളം പറവൂരിൽ 27 ബംഗ്ലാദേശികൾ പിടിയിൽ. ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡും എറണാകുളം റൂറൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പലർക്കും മതിയായ രേഖകൾ ഇല്ലായിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാടും എറണാകുളം റൂറൽ പോലീസും ചേർന്നാണ് കസ്റ്റഡിയിൽ എടുത്തുതത്.ഈ മാസം 15 ന് പെരുമ്പാവൂരിൽ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ബം​ഗ്ലാദേശികൾ പിടിയിലാകുന്നത്. നേരത്തെ അഞ്ചു പേരെ പൊലീസ് പിടികൂടിയിരുന്നു. ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി നുഴഞ്ഞ് കയറിയാണ് ഇവർ പശ്ചിമ ബംഗാളിലെത്തി വ്യാജ രേഖകൾ‌ ഉണ്ടാക്കിയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഇവർ എത്തിയത്.അനധികൃത കുടിയേറ്റക്കാർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. 15 ബംഗ്ലാദേശികളെയാണ് രണ്ട് വർഷത്തിനിടയിൽ കൊച്ചിയിൽ നിന്ന് മാത്രം പിടികൂടിയിരിക്കുന്നത്. ഇരുപതിലധികം പേർ കൊച്ചി സിറ്റിയിൽ ഉണ്ട് എന്നുള്ളതാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

WE ONE KERALA -NM




Post a Comment

أحدث أقدم

AD01

 


AD02