ബറോസിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍; 40 വര്‍ഷത്തെ എന്റെ സിനിമ ജീവിതത്തില്‍ ഞാന്‍ തിരിച്ചു നല്‍കിയ സിനിമയാണത്, കണ്ടിട്ട് പറയൂ

 

മോഹന്‍ലാല്‍ ഇതുവരെ ചെയ്തുവച്ച പല കഥാപാത്രങ്ങള്‍ പലതും മറ്റൊരാള്‍ക്ക് തൊടാന്‍ പോലും കഴിയാത്ത അത്രയും ഉയരത്തിലാണ്. അഭിനയത്തിലേക്ക് എത്തിയുമ്പോള്‍ മോഹന്‍ലാല്‍ വലിയൊരു മാന്ത്രികനായിട്ട് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. സിനിമയുടെ സാങ്കേതികതയെ കുറിച്ചും അറിയുന്ന മോഹന്‍ലാല്‍ നാല്‍പത് വര്‍ഷത്തെ തന്റെ പരിചയ സമ്പന്നതയില്‍ നിന്നാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്തത്.


തന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂവ് റിലീസ് ആയ അതേ ദിവസം, ഡിസംബര്‍ 25 ന് ആണ് ബറോസ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. അതേ സമയം വളരെ മോശമായി ബറോസിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയവരും ഉണ്ടായിരുന്നു. 
കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ത്രിഡി ഫിലിം ആണെന്നാണ് ബറോസിനെ കുറിച്ച് ടീം പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് പോലും ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലായിരുന്നു വിമര്‍ശനം. പക്ഷേ സിനിമയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അത് കാണണം എന്ന് മോഹന്‍ലാല്‍ പറയുന്നു.


'നാല് ദശാബ്ദങ്ങളായി സിനിമയിലുള്ള ആളെന്ന നിലയില്‍, സമൂഹത്തിന് ഞാന്‍ തിരിച്ചു നല്‍കിയ സിനിമയാണ് ബറോസ്. സിനിമ കണ്ടവര്‍ എല്ലാം അത് ആസ്വദിച്ചു. എന്നാല്‍ ഇതുവരെയും സിനിമ കാണാത്തവര്‍ ചിലര്‍ അതിനെ വിമര്‍ശിക്കുന്നു. സിനിമയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അതിന്റെ മറ്റ് ചില വശങ്ങള്‍ കൂടെ മനസ്സിലാക്കേണ്ടതുണ്ട്. ഹോളിവുഡ് സിനിമ പ്രൊഡക്ഷനുകള്‍ ഉപയോഗിക്കുന്ന അത്യാധുനിക സൗകര്യങ്ങളോ ടെക്‌നിക്കുകളോ ഉപയോഗിച്ച് ഒരുക്കിയ സിനിമയാണ് ബറോസ് എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അതിന് പരമിതികളുണ്ട്.'




'സിനിമ തീര്‍ത്തും ലളിതമായ പരീക്ഷണവും അസാധാരണമായ കഴിവുള്ള എന്റെ ടീമിന്റെ എളിയ ശ്രമവും മാത്രമാണ്. 400 വര്‍ഷം പഴക്കമുള്ള ആത്മസംരക്ഷകന്റെ കഥയാണ് ബറോസില്‍ സംസാരിക്കുന്നത്. പോര്‍ച്ചുഗീസ് നാടോടിക്കഥകളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിയ്ക്കുന്നത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.





Post a Comment

Previous Post Next Post

AD01

 


AD02