പവന് 480 രൂപ കൂടി: സ്വര്‍ണ വില 60,000 രൂപയിലേക്ക്



കണ്ണൂർ: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 59,600 രൂപയായി. 480 രൂപയാണ് കൂടിയത്.ഗ്രാമിനാകട്ടെ 7,450 രൂപയുമായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം സി എക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80253 രൂപയാണ്.അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 2,715.22 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

WE ONE KERALA -NM 



Post a Comment

0 Comments