ഡോക്ടർ ഐശ്വര്യ ശശിധരനെ അനുമോദിച്ചു



ഇരിട്ടി: എം. ബി. ബി. എസ് പാസ്സായ Dr ഐശ്വര്യ ശശിധരനെ ഡാലിയ സ്വയം സഹായ സംഘം നരിക്കുണ്ടത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഡാലിയ സ്വയം സഹായ സംഘം സെക്രട്ടറി എം ശാന്ത സ്വാഗതം പറഞ്ഞ ചടങ്ങിന് ഡാലിയ സ്വയം സഹായ സംഘം പ്രസിഡന്റ്‌ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ചടങ്ങ് ഇരിട്ടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി (മരാമത്ത് )ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ ജിഷ. പി. വി. ഉദ്ഘാടനം ചെയ്തു. സുശീല എ ഉപഹാരസമർപ്പണം നടത്തി, പ്രിയ കെ ആശംസകൾ നേർന്നു സംസാരിച്ചു. മോളി, ധന്യ കെ. എൻ, ചന്ദ്രിക. കെ, രജിത സി. പി, രഖിന, വൈഷ്ണവി, അലീമ, സമീറ, ദീപ എന്നിവർ നേതൃത്വം നൽകി. ഇരിട്ടി താലൂക്ക് ആശുപത്രിക്കു സമീപത്തെ ശശിധരൻ കെ. സി, ചന്ദ്രിക. കെ ദമ്പതികളുടെ മകളാണ് ഐശ്വര്യ,  രോഹിത്ത് ശശിധരൻ സഹോദരനാണ്.



Post a Comment

0 Comments