രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയിൽ; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും


തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. എം കെ മുനീർ അധ്യക്ഷനായ 'ഗരീബ് നവാസ് 'എന്ന സെഷൻ ചെന്നിത്തല ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡണ്ടായ ജാമിഅഃ നൂരിയയിലേയ്ക്ക് രമേശ് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.


നേരത്തെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും. ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ 35-ാം വാർഷിക സമ്മേളനം. എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് ജാമിഅഃ ഇസ്ലാമിയ്യ.



Post a Comment

Previous Post Next Post

AD01

 


AD02