64 പേർ പീഡനത്തിനിരയാക്കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി; അഞ്ചുപേർ അറസ്റ്റിൽ



പത്തനംതിട്ട : 

പത്തനംതിട്ടയിൽ 64 പേർ 18കാരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയാണ് പീഡനം നടന്നത്. സംഭവത്തിൽ പോലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ അഞ്ചുപേർ പിടിയിലായിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നുതായാണ് വിവരം. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ലുസി വഴി പോലീസിന് കിട്ടിയത്.

അതായത്, പ്രായപൂർത്തിയാകുന്നതിന് മുന്നേ ലൈംഗിക ചൂഷണം നടന്നിട്ടുള്ളതിനാൽ പ്രതികൾക്കെതിരെ പോക്സോ ആണ് ചുമത്തുക. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് വളരെ അപൂര്‍വമാണ്.


WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02