വന്ദേഭാരത് എക്സ്പ്രസിൽ ഇനി സിനിമയും എടുക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതിൽ പരസ്യചിത്രം ചിത്രീകരിക്കാൻ പശ്ചിമറെയിൽവേ അനുമതി നൽകി. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയിൽവേക്ക് ലഭിച്ചു.
വന്ദേഭാരതിൽ ആദ്യമായാണ് ചിത്രീകരണം അനുവദിക്കുന്നത്. 2024-2025 സാമ്പത്തികവർഷം നാല് പരസ്യ ചിത്രങ്ങൾ, മൂന്ന് ഫീച്ചർ ഫിലിമുകൾ, ഒരു വെബ് സീരീസ്, ഒരു ടി.വി. പ്രമോ ഷൂട്ട് എന്നിവയുൾപ്പെടെ ഒൻപത് ഷൂട്ടിങ് പദ്ധതികൾക്ക് പശ്ചിമ റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. ഇവയിൽനിന്നുമായി പശ്ചിമ റെയിൽവേക്ക് ഒരു കോടിയോളം രൂപ വരുമാനം ലഭിക്കും.ഏകജാലക ക്ലിയറൻസ് സംവിധാനം നിലവിൽ വന്നതോടെ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് എളുപ്പമായതായി റെയിൽവേ വ്യക്തമാക്കി. ഈ സംരംഭം റെയിൽവേയുടെ വരുമാനം ഗണ്യമായി വർധിപ്പിക്കുകയും സിനിമാക്കാരെ റെയിൽവേ ലൊക്കേഷനുകളിലേക്ക് ആകർഷിക്കുകയും ചെയ്യുമെന്ന് പശ്ചിമ റെയിൽവേ അധികൃതർ പറഞ്ഞു.
WE ONE KERALA -NM
إرسال تعليق