സ്കൂൾ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

 




തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മടവൂർ ഗവൺമെന്റ് എൽ.പി.എസിലെ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. മണികണ്ഠൻ, ശരണ്യ എന്നിവരുടെ മകളാണ്. മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കൽ ചാലിൽ എന്ന സ്ഥലത്ത് വൈകുന്നേരത്തോടെയാണ് സംഭവം. സ്കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി കാൽ തട്ടി റോഡിൽ വീഴുകയായിരുന്നു. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയിൽ പെടുകയും ചെയ്തു. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് കുട്ടിയുടെ മൃതദേഹമുളളത്. 

WE ONE KERALA -NM



Post a Comment

أحدث أقدم

AD01