ജി പി എസ് ഉപയോഗിച്ച് ലഹരി കടത്ത്; പ്രതികൾ പിടിയിൽ


ജി പി എസ് ഉപയോഗിച്ച് ലഹരി കടത്ത് കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ സാലിഹ്, എം അബ്ദുൾ ഖാദർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സിൽ കാർഡ്ബോർഡ് പെട്ടിയിലായിരുന്നു 200 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും കടത്തിയത്. ഈ കാർഡ്ബോർഡ് പെട്ടി ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് പ്രതികൾ നിരീക്ഷിച്ചിരുന്നു. അതേസമയം സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പുതിയ രീതിലുള്ള തട്ടിപ്പ് പോലീസ് പരിശോധനയിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് നടത്തിയ റെയ്ഡിൽ രണ്ടുപേർ പിടിയിൽ. 


കടയുടമയും ജീവനക്കാരനുമാണ് അറസ്റ്റിലായത്. തിരുവല്ല കവിയൂർ തോട്ടഭാഗം ജംഗ്ഷനിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് പിന്നിൽ പുതിയതായി തുടങ്ങിയ ബിഎസ്എ ലോട്ടറീസ് കടയുടെ ഉടമ പുറമറ്റം പടുതോട് പഴൂർ വീട്ടിൽ ബിനു ചെറിയാൻ (47), ജീവനക്കാരൻ കോട്ടയം കുഴിമറ്റം പുതുപ്പറമ്പിൽ വീട്ടിൽ അഭിഷേക് ( 24) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി മൂന്നക്ക ലോട്ടറി കച്ചവടം നടത്തി അമിതലാഭം നേടിവരികയായിരുന്നു പ്രതികൾ. ബിനു വാടകയ്‌ക്കെടുത്ത കാടമുറിയിലാണ് കച്ചവടം നടന്നുവന്നത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവിടെ പോലീസ് പരിശോധന നടത്തിയത്. സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഫലപ്രഖ്യാപനത്തിന് വിരുദ്ധമായി പുതിയ രീതിയിൽ ഫലം നിർണ്ണയിക്കുകയും, പണം നൽകുകയും ചെയ്ത് അനധികൃതമായി ലാഭം കൊയ്തുവരികയായിരുന്നു.



Post a Comment

Previous Post Next Post

AD01

 


AD02