കണ്ണൂർ : യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരിക്കെ കൊല്ലപ്പെട്ട മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ രക്തസാക്ഷി അനുസ്മരണ പരിപാടികളുടെ പോസ്റ്റർ പ്രചാരണ ഉദ്ഘാടനം നടത്തി. ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് യോഗം കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരൻ ഉദ്ഘാടനം ചെയ്യ്തു.
അനുസ്മരണ പരിപാടിയുടെ പോസ്റ്റർ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ ഷിബിന ജനറൽ സെക്രട്ടറി മാരായ മുഹമ്മദ് പാറയിൽ വി പി അബ്ദുള്റഷീദ് രാഹുൽ വെച്ചിലോട്ട് റോബർട്ട് വെള്ളാംവെള്ളി,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ:അശ്വിൻ സുധാകരൻ, മഹിത മോഹൻ ഫർസിൻ മജീദ് സുധീഷ് വെള്ളച്ചാൽ മിഥുൻ മാറോളി വിജിത് നീലഞ്ചേരി എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
Post a Comment