കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ്, പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറ്റം, കുടിയേറ്റം; ഞെട്ടിച്ച് ട്രംപിന്റെ റെക്കോർഡ് ഉത്തരവുകള്‍



അമേരിക്കയുടെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ആറ് മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് എണ്ണം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെത്തിയ ശേഷം അദ്ദേഹം നിരവധി ഉത്തരവുകളില്‍ ഒപ്പുവച്ചു. ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കുന്നതിനായി 80 എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പുവച്ചത്. 
കുടിയേറ്റം തടയല്‍, ഫോസില്‍ ഇന്ധന ഉത്പാദനം വര്‍ധിപ്പിക്കല്‍, പരിസ്ഥിതി നിയന്ത്രണങ്ങള്‍ പിന്‍വലിക്കല്‍, 2021ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറൽ എന്നിവ ആദ്യ ദിവസ ഉത്തരവുകളില്‍ ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 2021 ജനുവരി 6ന് യുഎസ് കാപ്പിറ്റോള്‍ കലാപത്തില്‍ ഉള്‍പ്പെട്ട 1,500-ലധികം പേര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തു.


സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗം നടത്തിയിരുന്നു. രണ്ടാം ടേമിന്റെ ആദ്യ ദിവസത്തേക്കുള്ള വിപുലമായ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഈ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രസിഡന്റ് പരേഡ് കണ്ടതിന് ശേഷം അദ്ദേഹം രണ്ടാമത്തെ പ്രസംഗം നടത്തി. മെക്‌സിക്കോയുമായുള്ള യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതാണ് തന്റെ പ്രധാനപ്പെട്ട മുന്‍ഗണനയെന്ന് ട്രംപ് പറഞ്ഞു. അതിര്‍ത്തിയില്‍ സൈനികരെ ഉടന്‍ വിന്യസിക്കാന്‍ ഉത്തരവിടുമെന്നും കൂട്ടിച്ചേര്‍ത്തു.



Post a Comment

Previous Post Next Post

AD01

 


AD02