വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് കെ സുധാകരൻ പറഞ്ഞിട്ടെന്ന് അൻവര്‍ പറഞ്ഞു; എ എച്ച്‌ ഹഫിസ്

 


പി  വി അൻവറിനെതിരെ കേരള കോണ്‍ഗ്രസ് (എം) നേതാവ് എ എച്ച്‌ ഹഫിസ്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് കെ സുധാകരൻ പറഞ്ഞിട്ടെന്ന് അൻവർ തന്നോട് പറഞ്ഞിരുന്നു.

അന്വേഷണ മധ്യേ തെളിവുകള്‍ നല്‍കുമെന്നാണ് പറഞ്ഞത്. പക്ഷേ കേസില്‍ കക്ഷിചേരാൻ പോലും തയ്യാറായില്ല.

ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പേര് പരാമർശിച്ചിരുന്നില്ല. രാജി വെച്ചതിനുശേഷം ആണ് പി ശശിയുടെ പേര് ഇതുമായി വലിച്ചിഴക്കുന്നത്. വി ഡി സതീശനെതിരെ വിജിലൻസില്‍ പരാതി നല്‍കിയ വ്യക്തിയാണ് എ എച്ച്‌ ഹഫീസ്.

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ല.

പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്‍റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.


WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02