എം.ടി. അനുസ്മരണവും ദീപ തോമസിൻ്റെ കവിതാ സമാഹാര ഗ്രന്ഥത്തിൻ്റെ കവർ പ്രകാശന വും നടത്തി



 ലിസ്കോ ഗ്രന്ഥശാല, ഉളിക്കൽ ഗ്രന്ഥശാലാ ഹാളിൽ, മലയാളത്തിൻ്റെ വിശ്രുത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ അനുസ്മരണ പരിപാടി, *'കാലം പോലെ'* സംഘടിപ്പിച്ചു. 

ഗ്രന്ഥശാലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ  ചടങ്ങിൽ പ്രസിഡൻ്റ് പി.കെ.ഷാജി അധ്യക്ഷനായിരുന്നു. കഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും മലയാള സാഹിത്യ-ചലച്ചിത്ര ലോകത്തെ സമ്പന്നമാക്കിയ എം.ടി.യുടെ സർഗാത്മക ജീവിതത്തെ വിശകലനം ചെയ്തുകൊണ്ട് എഴുത്തുകാരി എം.കെ.സ്വപ്ന ടീച്ചർ അനുസ്മരണ ഭാഷണം നടത്തി. തുടർന്ന്, ദീപ തോമസ്, എൻ.രഘുനാഥക്കുറുപ്പ്, പ്രദീപൻ കണ്ണോത്ത്, കെ.ജനാർദ്ദനൻ മാസ്റ്റർ, തോപ്പിൽ രഘു, ഷീജ ടീച്ചർ, എ.ടി.സെബാസ്റ്റ്യൻ, മധു വയത്തൂർ, എം.ജി.ഷണ്മുഖൻ എന്നിവർ എം.ടി.കൃതികളുടെ വായനാനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് സംസാരിച്ചു. 

ചടങ്ങിൽ, നാടിൻ്റെ യുവസാഹിത്യകാരി ദീപ തോമസിൻ്റെ രണ്ടാമത്തെ കവിതാസമാഹാരം, 'അയാൾ ചിലപ്പോൾ നിങ്ങളായിരിക്കാം' എന്ന ഗ്രന്ഥത്തിൻ്റെ കവർ പ്രകാശനം നടന്നു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി പ്രദീപൻ കണ്ണോത്ത് പ്രകാശനകർമ്മം നിർവഹിച്ചു. 

പുസ്തകപ്രേമികളുടെയും വായനക്കാരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ സഹൃദയസദസ്സ് എം.ടി. എന്ന സാഹിത്യപ്രതിഭയോടുള്ള ആദരണവേദിയായി മാറി എന്ന് നിസ്സംശയം പറയാം.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02