തൃശൂര: ഒല്ലൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. എല്‍സി, മേരി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഇരുവരും പള്ളിയിലേക്ക് പോവുകയായിരുന്നു.ചീയാരത്തെത്തിയപ്പോള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് ബസ് ഇടിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
WE ONE KERALA -NM
إرسال تعليق