തലശ്ശേരിയിലെ കണ്ണൂര്‍ ജില്ലാ ജുഡീഷ്യല്‍ ആസ്ഥാനത്ത് പുതിയ കോടതി കെട്ടിട സമുച്ചയം ജനുവരി 25 ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോടതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മുഖ്യാതിഥിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിന്‍ ജം ദാര്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനാകും. അഡ്വ എം.കെ. ദാമോദരന്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ഹാളിന്റെയും അഡ്വ. എം.കെ ഗോവിന്ദന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രറിയുടെയും ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിര്‍വഹിക്കും.നിയമ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് എ.കെ. ജയകൃഷ്ണന്‍ നമ്പ്യാറും ഐ.ടി ട്രെയ്നിംഗ് ഹാള്‍ ഉദ്ഘാടനം ജസ്റ്റിസ് ടി. ആര്‍. രവിയും നിര്‍വഹിക്കും. ഗവ. പ്ലീഡറുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും ഓഫീസ് ഉദ്ഘാടനം വ്യവസായം-നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസ് ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ജഡ്ജസ് ലൈബ്രറി ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് നിര്‍വഹിക്കും. കോടതി മ്യൂസിയം ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍വഹിക്കും.ജില്ലാ ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് സ്വാഗതം പറയും. കിഫ്ബി ഫണ്ട് വഴി 57 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നാലേക്കര്‍ സ്ഥലത്താണ് 14 കോടതികള്‍ വിവിധ കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഇതാണ് എട്ടുനിലകളിലായി നിര്‍മ്മിക്കുന്ന ഒറ്റ കെട്ടിടത്തിലാക്കുക. പുതുതായി പണിത കെട്ടിടത്തില്‍ 136 മുറികളുണ്ട്.
WE ONE KERALA -NM
Post a Comment