കെ സുധാകരന്‍ – വിഡി സതീശന്‍ തര്‍ക്കം രൂക്ഷം

 


കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. യുഡിഎഫ് ഏകോപന സമിതി യോഗത്തിനിന്ന് കെ സുധാകരന്‍ വിട്ടുനിന്നു. പിന്നാലെ നാളെ ചേരാനിരുന്ന രാഷ്ട്രീയ കാര്യസമിതി യോഗവും മാറ്റി. യോഗം മാറ്റിയത് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്. കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ സതീശന്‍ പങ്കെടുത്തിരുന്നില്ല.കെപിസിസി യോഗത്തില്‍ പങ്കെടുക്കാത്ത സതീശനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. നിലവില്‍ കടുത്ത അതൃപ്തിയിലാണ് കെ. സുധാകരന്‍. തലസ്ഥാനത്ത് ഉണ്ടായിട്ടും സതീശന്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സുധാകരന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.


കോണ്‍ഗ്രസില്‍ സുധാകരന്‍ – സതീശന്‍ പോര് മുറുകുന്നത് വ്യക്തമാക്കുന്നതായിരുന്നു കെപിസിസി യോഗം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ബഹിഷ്‌കരിച്ചത്. ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസിയുടെ ഭാരവാഹികളുടെയും യോഗത്തില്‍ പങ്കെടുക്കാതെ വിഡി സതീശന്‍ ഇന്ദിരാഭവനില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.കെപിസിസി യോഗം രാത്രി ഏഴര മണി വരെ നീണ്ടിട്ടും പ്രതിപക്ഷ നേതാവ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. പല നേതാക്കള്‍ വിഡി സതീശനുമായി ബന്ധപ്പെട്ടിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ നിന്നാണ് സതീശന്‍ വിട്ടു നിന്നത്.


രണ്ടുമണിക്ക് നിശ്ചയിച്ച യോഗത്തിന് പങ്കെടുക്കാന്‍ വിഡി സതീശന്‍ എത്തിയപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഇത് പ്രതിഷേധിച്ച് വിഡി സതീശന്‍ ഇറങ്ങി പോകുകയായിരുന്നു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02