അമ്പലവയല്‍: ഭാര്യയുടെ ഓട്ടോ കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചുള്ളിയോട് പ്രമോദിനെയാണ് ഇതുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചുള്ളിയോട് സ്റ്റാന്‍ഡിലോടുന്ന സന്ധ്യയുടെ ഓട്ടോറിക്ഷയാണു തീവെച്ചു നശിപ്പിച്ചത്. പ്രമോദും ഇതേ സ്റ്റാന്‍ഡില്‍ ഓട്ടോ ഡൈവറാണ്. ഞായറാഴ്ച്ച വെളുപ്പിന് ഒന്നിനും രണ്ടിനും ഇടയിലാണു സംഭവം. വീടിന്റെ ജനലിനു സമീപം തീ കത്തുന്നതു കണ്ട് സന്ധ്യയും മക്കളും വീടിനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനലിനോടു ചേര്‍ന്നു നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തുന്നതായി കണ്ടത്. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. ജനലിലുണ്ടായിരുന്ന പ്ലാസ്റ്റിക്കും കത്തി. സന്ധ്യയും ഭര്‍ത്താവും ഏറെക്കാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നത്. പ്രമോദ് ഉപദ്രവിക്കുന്നത് പതിവായതോടെ സന്ധ്യ നല്‍കിയ പരാതിയില്‍ നിലവില്‍ കോടതിയില്‍ കേസുണ്ട്. ഇവരുടെ താമസ സ്ഥലത്ത് പ്രവേശിക്കുകയോ ഇവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന് പ്രമോദിനോട് കോടതി നിര്‍ദേശിച്ചിരുന്നു. മുന്‍പ് മുഖ്യമന്ത്രിക്ക് അടക്കം സന്ധ്യ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഓട്ടോ കത്തി നശിച്ചത്.ആകെയുള്ള ഉപജീവനമാര്‍ഗവുമായിരുന്നു ഓട്ടോയെന്നു സന്ധ്യ പറഞ്ഞു. സംഭവത്തില്‍ പ്രമോദ് കസ്റ്റഡിയിലുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും അമ്പലവയല്‍ പൊലീസ് അറിയിച്ചു
WE ONE KERALA -NM
Post a Comment