കേളകം സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ മോറാൻ ഇഗ്നാത്തിയോസ്‌ ഏലിയാസ് തൃതിയാൻ പാത്രിയാർക്കീസ്‌ ബാവയുടെ തിരുശേഷിപ്പ് സ്ഥാനവും ഓർമ്മപ്പെരുന്നാളിന് തുടക്കമായി.


കേളകം സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ മോറാൻ ഇഗ്നാത്തിയോസ്‌ ഏലിയാസ് തൃതിയാൻ പാത്രിയാർക്കീസ്‌ ബാവയുടെ തിരുശേഷിപ്പ് സ്ഥാനവും ഓർമ്മപ്പെരുന്നാളിന് തുടക്കമായി. മാർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും. ബുധനാഴ്ച്ച 6 മണിക്ക് മഞ്ഞളംപുരം യു പി സ്കൂളിൽ തിരുശേഷിപ്പിന് സ്വീകരണം. തുടർന്ന് പള്ളിയിലേക്ക് ഭക്തി നിർഭരമായ റാസ. 7.30ന് സന്ധ്യാ നമസ്കാരം, തിരുശേഷിപ്പ് സ്ഥാപനം, തിരുശേഷിപ്പ് വണക്കം, പെരുന്നാൾ സന്ദേശം. തുടർന്ന്, വാദ്യമേളങ്ങളുടെ വിവിധ കലാപ്രകടനം, മ്യൂസിക് & ലൈറ്റ്ഷോ,  വാഴാഴ്ച രാവിലെ 7.15 ന് പ്രഭാത നമസ്കാരം, 8.15ന് മാർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന. തുടർന്ന്, മധ്യസ്ഥ പ്രാർത്ഥന,പ്രദിക്ഷിണം എന്നിവ നടക്കുമെന്ന് ഫാ.വർഗീസ് കാവണട്ടേൽ, ജോയ് പറകണ്ടം, പത്രോസ് പെരുമ്പള്ളിക്കുന്നേൽ, പി വി പൗലോസ് പൊട്ടക്കൽ, ബെന്നി ആറ്റിൻകര  എന്നിവർ കേളകത്ത് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02