ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്ന് പുറത്ത് ഇറങ്ങിയേക്കും




ഹണി റോസിന്റെ അധിക്ഷേപ പരാതിയിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണൂർ ഇന്ന് പുറത്ത് ഇറങ്ങിയേക്കും. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസ് നൽകിയ പരാതിയിൽ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആണ് പൊലീസ് തീരുമാനം. കുറ്റപത്രം അടക്കം ഉടൻ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് നൽകിയ പരാതി ഇതുവരെ കേസെടുത്തട്ടില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ നൽകും ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കടുത്ത വിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.അതിനിടെ കാക്കനാട് ജില്ലയിൽ നാടകീയ രംഗങ്ങൾ.ജാമ്യം ലഭിച്ചിട്ടും ജയിൽ മോചനത്തിന് ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചു


പരാതിക്കാരിക്കെതിരെ ജാമ്യ ഹർജിയിൽ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പിന്നാലെ ഹണി റോസിന് അസാമാന്യ കഴിവുകൾ ഇല്ലെന്ന പരാമർശം പിൻവലിക്കുന്നതായി ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂർ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയില്ലെന്ന് എങ്ങനെ പറയാനാകുമെന്നും എന്തിനാണ് ഈ പ്രയോഗങ്ങൾ നടത്തുന്നതെന്നും കോടതിയുടെ ചോദ്യം. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി പറഞ്ഞു.തെളിവെടുപ്പ് ആവശ്യമില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണ്ടന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ കോടതിയുടെ അതിരൂക്ഷ വിമർശനങ്ങൾക്കിടയിൽ ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02