നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


ഇരിട്ടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എ.കെ. പി.എ സംസ്ഥാന ട്രഷർ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. എ.കെ. പി.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷിബുരാജ് എസ് സംഘടന ക്ലാസ് അവതരിപ്പിച്ചു. മേഖലാ പ്രസിഡന്റ് ജോയി പടിയൂർ  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ.ഒ വിവേക് നമ്പ്യാർ, സ്വയം സഹായ നിതി ചെയർമാൻ ഷജിത്ത് മട്ടന്നൂർ, ജില്ലാ ഗ്രീനിവേഷൻ കോ-ഓർഡിനേറ്റർ സിനോജ് മാക്സ്, അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സുരേഷ് നാരായണൻ സ്വാഗതവും ജിതേഷ് നിയ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01

 


AD02