ചെമ്പേരി മേള - ഒറോത കാർഷിക ഫെസ്റ്റിൻ്റെ പന്ത്രണ്ട് ദിവസങ്ങളിലെ വിവിധ പരിപാടികളുടെ പ്രോഗ്രാം പോസ്റ്റർ സംസ്ഥാന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാത്തിരക്കാട്ടിന് നൽകി പ്രകാശനം ചെയ്യുന്നു.



ചെമ്പേരി മേള: പ്രോഗ്രാം പോസ്റ്റർ പ്രകാശനം ചെയ്തു ജനുവരി 31 മുതൽ ആരംഭിക്കുന്ന ചെമ്പേരി മേള - ഒറോത കാർഷിക ഫെസ്റ്റിൻ്റെ പന്ത്രണ്ട് ദിവസങ്ങളിലെ വിവിധ പരിപാടികളുടെ പ്രോഗ്രാം പോസ്റ്റർ സംസ്ഥാന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാത്തിരക്കാട്ടിന് നൽകി പ്രകാശനം ചെയ്യു തു.  ചെമ്പേരി: ജനുവരി 31ന് ആരംഭിക്കുന്ന ചെമ്പേരി മേള - ഒറോത കാർഷിക ഫെസ്റ്റിൻ്റെ പന്ത്രണ്ട് ദിവസങ്ങളിലെ വിവിധ പരിപാടികളുടെ പ്രോഗ്രാം പോസ്റ്റർ സംസ്ഥാന മുൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ സന്ദർശനം നടത്തിയ ചെന്നിത്തല ബസലിക്ക അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിന് പോസ്റ്റർ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാർപാപ്പ നേരിട്ട് കല്പിച്ചു നൽകിയ ബസിലിക്ക പദവി ചെമ്പേരി നാടിനും കേരള സമൂഹത്തിന് മുഴുവനും അഭിമാനകരമാണെന്നും, പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്ന ചെമ്പേരി ഇടവകയിലെ തിരുനാളിന് ഇരട്ടിമധുരമായി മലയോരത്തെ കർഷകർക്കൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും ഉത്സവാഘോഷത്തിൻ്റെ സന്തോഷം പ്രദാനം ചെയ്യുന്ന മഹാമേളയായിരിക്കും ഒറോതാ ഫെസ്റ്റ് എന്നും അദ്ദേഹം ആശംസിച്ചു. ഒറോതാ ഫെസ്റ്റ് സംഘാടകസമിതി മുഖ്യരക്ഷാധികാരികളായ സജീവ് ജോസഫ് എംഎൽഎ, ചെമ്പേരി ലൂർദ് മാതാ ബസലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, സഹരക്ഷാധികാരിയും എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ മിനി ഷൈബി, സംഘാടകസമിതി ചെയർമാനും വിമൽ ജ്യോതി എഞ്ചിനീയറിംഗ് മാനേജരുമായ ഫാ ജെയിംസ് ചെല്ലങ്കോട്ട് , വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ, ജനറൽ കൺവീനർ ഷാജി വർഗീസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ, എരുവേശി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വൈഎംസിഎ ഭാരവാഹികൾ, പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02