കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കും; പി. പി. ദിവ്യ


മുഹമ്മദ് ഷമ്മാസിന്റെ വാർത്ത സമ്മേളനത്തിന് പിന്നാലെ പി പി ദിവ്യ സോഷ്യൽ മീഡിയ യിലൂടെയാണ് പ്രതികരണം അറിയിച്ചത്. ഫേസ് ബുക്ക്‌ കുറിപ്പിലേക്ക്....

കഴിഞ്ഞ 3 മാസമായി കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, നേതാക്കന്മാർ എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ ഒന്ന് പാലക്കയം തട്ടിൽ 14 ഏക്കർ ഭൂമിയും, റിസോർട്ടും, സ്വന്തമായുണ്ട് എന്നൊക്കെയായിരുന്നു. ഇന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് 4 എക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്. എന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ ksu ജില്ലാ നേതാവിനോട്  മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 acre ഭൂമിയും റിസോർട്ടും, ഭർത്താവിന്റെ പേരിലെ ബെനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം.എന്റെ കുടുംബത്തിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റു. മുഹമ്മദ്‌ ഷ മ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.

പി പി ദിവ്യ



Post a Comment

Previous Post Next Post

AD01

 


AD02