N.M വിജയൻറെയും മകൻറെയും ആത്മഹത്യ; KPCC ഉപസമിതി സമിതി ഇന്ന്; CPIM ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തും




വയനാട് ഡിസിസി ട്രഷറർ  എൻഎം വിജയൻറെയും മകൻറെയും  ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി സമിതി ഇന്ന് വയനാട്ടിൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടിഎൻ പ്രതാപൻ, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരുൾപ്പെട്ട സമിതിയാണ് തെളിവെടുപ്പ് നടത്തുക. അതേസമയം ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടും ആത്മഹത്യാ കുറിപ്പിൽ പേരുള്ളവരുടെ അറസ്റ്റ് ആവശ്യപ്പെട്ടും സിപിഐഎം ഇന്ന് വൈകീട്ട് ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തും.രാവിലെ പത്ത് മണിയോടെ ഡിസിസി ഓഫീസിലെത്തുന്ന സമിതിയംഗങ്ങൾ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് എൻ.എം വിജയൻറെ വീട്ടിലെത്തുമെന്നാണ് സൂചന. പാർട്ടിയിൽ നിന്ന് നീതിലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം നിലനിൽക്കുന്നതിനിടെയാണ് സമിതിയുടെ അന്വേഷണം.എൻഎംവിജയൻറെ കത്തുകളും ആത്മഹത്യ കുറിപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പൊലീസ് നീക്കം. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരിൽ നിന്ന് മൊഴിയെടുക്കാനും പൊലീസും വിജിലൻസും തീരുമാനിച്ചിട്ടുണ്ട്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02