ലോകത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ 6600 ട്രാൻസ്ഷിപ്പ്മെന്റ്റ് കേന്ദ്രത്തിനപ്പുറം, ബൃഹത്തായ കയറ്റുമതി ഇറക്കുമതി (EXIM) തുറമുഖമാക്കി മാറ്റുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം.
ഈ സങ്കല്പത്തിന് അനുസൃതമായി വിഴിഞ്ഞം- കൊല്ലം-പുനലൂർ വളർച്ചാ ത്രികോണം (VKP-GT) എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുകയാണ്. NH66,
പുതിയ ഗ്രീൻഫീൽഡ് NH 744, നിലവിലുളള കൊല്ലം-കൊട്ടാരക്കര- ചെങ്കോട്ട NH 744, എം.സി. റോഡ്, മലയോര-തീരദേശ ഹൈവേകൾ, തിരുവനന്തപുരം കൊല്ലം റെയിൽപാത, കൊല്ലം- ചെങ്കോട്ട റെയിൽപാത എന്നിങ്ങനെ നമ്മുടെ പ്രധാന ഗതാഗത ഇടനാഴികൾ ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി കാരണമാകും. വികസന ത്രികോണ മേഖലകളിലുടനീളം വിവിധോദ്ദേശ്യ പാർക്കുകൾ ഉല്പാദന കേന്ദ്രങ്ങൾ, സംഭരണ സൗകര്യങ്ങൾ, സംസ്കരണ യൂണിറ്റുകൾ, അസംബ്ലിംഗ് യൂണിറ്റുകൾ, കയറ്റിറക്ക് കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു.
ഇടനാഴിക്ക് സമീപസ്ഥങ്ങളായ പ്രദേശങ്ങളെ തിരഞ്ഞെടുത്ത് പൊതു-സ്വകാര്യ-SPV മാർഗ്ഗ ങ്ങളിലൂടെ വികസിപ്പിക്കും. പദ്ധതി നിർവ്വഹണം ഉറപ്പാക്കുന്നതിനായി 6303 SPV രൂപീകരിച്ച് ഭൂവികസനവും നിക്ഷേപങ്ങളും ശക്തിപ്പെടുത്തും. നേരിട്ടുളള ഭൂമിവാങ്ങലിനായി 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കും.
പുനലൂരിലെ_വിവിധ പദ്ധതികൾക്കായി * *20%തുക വകയിരുത്തിയ പദ്ധതികൾ
1) N. രാജാഗോപാലൻ നായർ സ്മാരകമന്ദിരത്തിന് കെട്ടിട
നിർമ്മാണം= 2കോടി
2) അഞ്ചൽ PWD റസ്റ്റ് ഹൗസ് കെട്ടിട
നിർമ്മാണം= 3കോടി
3) കരവാളൂർ പഞ്ചായത്തിൽ ഓപ്പൺ സ്റ്റേഡിയം
നിർമ്മാണം = 1കോടി
4) മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുവാനുള്ള വനാവരണം
പദ്ധതിക്ക് = 1കോടി
5) തെന്മലയിൽ എക്കോഫെസ്റ്റ് നടത്തുവാൻ = 1കോടി
6) പുനലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങാൻ = 1കോടി
7)നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി മിനിമാസ്സ് ലൈറ്റുകൾ സ്ഥാപിക്കുവാനുള്ള തൂവെളിച്ചം
പദ്ധതിക്ക് = 1കോടി
8) അഞ്ചൽ മൃഗാശുപത്രിക്ക് കെട്ടിടം നിർമ്മാണം = 1കോടി
9) സ്മാർട്ട് അംഗൻവാടികൾ നിർമ്മാണം = 1കോടി
10) പെരുമണ്ണൂർ PHC കെട്ടിടം നിർമ്മാണം = 50ലക്ഷം
11) തെന്മല എക്കോ ടൂറിസം. പുനലൂർ റോസ്മല ടൂറിസം പദ്ധതിക്ക് = 50ലക്ഷം
2025- 26 ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ട
വിവിധ പ്രവർത്തികൾക്കായി
ടോക്കൺ അഡ്വാൻസ് വച്ച_പ്രവർത്തികൾ
1) മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിടം നിർമ്മാണം = 3കോടി
2) കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന് കെട്ടിട നിർമ്മാണം = 2കോടി 50ലക്ഷം
3) പുനലൂർ സമ്പൂർണ്ണ കുടിവെള്ള
പദ്ധതി = 260കോടി
4) അഞ്ചൽ ബൈപ്പാസ് തുടർച്ച ( സെൻജോർജ് സ്കൂൾ വാതുക്കൽ – ആലംഞ്ചേരി ) 6808കോടി
5) പുനലൂർ ശാസ്താംകോണം – മുക്കടവ് – എലിക്കാട്ടൂർ പാലം
നിർമ്മാണം = 5കോടി
6) ആയൂർ MC റോഡിനെ ആയൂർ – അഞ്ചൽ റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ്
നിർമ്മാണം = 14കോടി
7) അച്ചൻകോവിൽ നദിക്ക് കുറുകെ ട്രാക്‌ടർ പാലം നിർമ്മാണം= 5കോടി
8) പുനലൂർ റവന്യു ടവർ നിർമ്മാണം = 10കോടി
9) മധുരപ്പ – വയക്കൽ റോഡ് = 8കോടി 80ലക്ഷം
10) കുളത്തൂപ്പുഴ PWD റസ്റ്റ് ഹൗസ്
നിർമ്മാണം = 4കോടി
11) കുളത്തൂപ്പുഴ
സാംനഗർ റോഡ് നിർമ്മാണം = 8കോടി 90ലക്ഷം
Post a Comment