മണിപ്പൂരില്‍ നിരോധിത സംഘടനയില്‍ പെട്ട 17 പേര്‍ അറസ്റ്റില്‍


മണിപ്പൂരില്‍ നിരോധിത സംഘടനയില്‍പെട്ട 17 പേര്‍ അറസ്റ്റില്‍. ബിഷ്ണുപുര്‍ ജില്ലയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരില്‍ നിന്ന് ആയുധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി കൈവശം വെച്ചിട്ടുള്ള ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞദിവസം  മണിപ്പൂര്‍ ഗവര്‍ണര്‍ അജയകുമാര്‍ ബെല്ല ഉത്തരവിട്ടിരുന്നു. ക്രമസമാധാന പുനസ്ഥാപിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പോലീസിന്റെ തിരച്ചിലിനിടയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവരില്‍ നിന്നും വന്‍ ആയുധശേഖരവും വെടിയുണ്ടകള്‍, വാക്കി ടോക്കി യൂണിഫോം എന്നിവയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. അനധികൃതമായി കൈവശം വെച്ചിട്ടുള്ള ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞദിവസം മണിപ്പൂര്‍ ഗവര്‍ണര്‍ അജയകുമാര്‍ ബെല്ല ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കകം ആയുധങ്ങള്‍ കീഴടക്കാന്‍ ആയിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം. ആയുധങ്ങള്‍ കീഴടക്കാത്ത വര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. 200 എ കെ ഫോര്‍ട്ടി സെവന്‍ തോക്കുകള്‍ ഉള്‍പ്പെടെ 5682 ആയുധങ്ങളാണ് രണ്ടുവര്‍ഷത്തിനിടയില്‍ കലാപഭൂമിയായ മണിപ്പൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും വിവിധ സുരക്ഷ എഡ് പോസ്റ്റുകളില്‍ നിന്നും മോഷണം പോയത്.

Post a Comment

أحدث أقدم

AD01

 


AD02