ക്ഷേത്ര ഗോപുരം സമർപ്പിച്ചു


കീഴ്‌പ്പളളി പാലരിഞ്ഞാൽ ശ്രീ മഹാദേവ ക്ഷേത്ര പ്രധാന ഗോപുര സമർപ്പണം വെളിമാനം കരിമ്പാനിയിൽ നാരായൺകുട്ടിയുടെ ഓർമ്മയ്ക്കായി കരിമ്പാനിയിൽ നാരായണൻ കുട്ടിയുടെ മക്കളാണ് ഗോപുരം സമർപ്പിച്ചത്. ശിവരാത്രി മഹോത്സവത്തിൻ്റെ ആദ്യദിവസമായ ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.


ശ്രീമതി ഉഷ. കെ. നാരായണൻ, അനിൽ കുമാർ, രഘു കുമാർ, സന്തോഷ് നാരായണൻ, അനീഷ്കുമാർ കീഴ്പ്പളളി എന്നിവർ ചേർന്നാണ് ക്ഷേത്ര ഗോപുരം സമർപ്പിച്ചത്. പാലറിഞ്ഞാൽ ക്ഷേത്രം പ്രസിഡൻ്റ്  കെ എൻ സോമൻ, അഭിലാഷ് പി എസ്, രക്ഷാധികാരി എ വി. രാമചന്ദ്രൻ കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും സന്നിഹിതരായി. 26 ്ന് ശിവരാത്രി മഹോത്സവം നടത്തപ്പെടും.

Post a Comment

أحدث أقدم

AD01