റാന്നിയിലെ സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് ബിജെപി പ്രവർത്തകൻ വിഷ്ണു എന്ന് ദൃക്സാക്ഷി.കാറിൽ നിന്ന് വടിവാളെടുത്തപ്പോൾ മൂന്നുപേർ ജിതിനെ പിടിച്ചു നിർത്തിക്കൊടുത്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു.അക്രമി സംഘത്തിനും പരുക്കുണ്ടെന്ന് ജിതിൻ്റെ സുഹൃത്തും ഡിവൈഎഫ്ഐ പ്രവർത്തകനുമായ വിഷ്ണു പറഞ്ഞു.അതേസമയം പെരുനാട്ടിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് സിഐടിയു ജില്ലാ പ്രസിഡൻ്റ് എസ് ഹരിദാസ് പ്രതികരിച്ചു. എന്നാൽകൊലപാതകത്തിലേക്ക് പോകും വിധമുള്ള തർക്കങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജിതിൻ്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നുമാണ് ഉയർന്നുവരുന്ന ആരോപണം.സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയിലാണ് റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തിൽ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ജിതിന്‍ (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു.മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
WE ONE KERALA -NM
إرسال تعليق