എടിഎം കവർച്ചക്ക് ശ്രമം


ഇരിക്കൂർ:
 ഇരിക്കൂറിൽ എടിഎം കവർച്ചക്ക് ശ്രമം. ഇന്ന് പുലർച്ചെ ഒന്നോടെയാണ് സംഭവം. കനറാ ബാങ്കിൻ്റെ എടിഎം തകർക്കാൻ ശ്രമിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എടിഎം കൗണ്ടറിലേക്ക് കടക്കുന്നതിന് മുൻപ് പ്രതി പുറത്തുള്ള സിസിടിവി മറച്ചിരുന്നു. തുടർന്ന് അകത്ത് കയറി എടിഎം മെഷീൻ തകർക്കാനാണ് ശ്രമം നടത്തിയത്.
ഇതിനിടയിൽ അലർട്ട് ലഭിച്ച ബാങ്ക് അധികൃതർ ഉടൻ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും, തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്ത് കുതിച്ച് എത്തുകയുമായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടു. ഇരിക്കൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ രാജേഷിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. 


Post a Comment

Previous Post Next Post

AD01