അണ്ടലൂർ കാവിൽ ഉത്സവം ഇന്ന് തുടങ്ങും

 



അണ്ടലൂർ : അണ്ടലൂർ കാവിൽ ഉത്സവം വ്യാഴാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങതാക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും. ഞായറാഴ്ച പുലർച്ചെയാണ് തെയ്യാട്ടങ്ങൾ തുടങ്ങുക. അതിഥി സത്ക്കാരമാണ് ഉത്സവകാലത്തിന്റെ ഒരു സവിശേഷത. ഉത്സവസമയത്ത് വീടുകളിലെത്തുന്ന അതിഥികളെ അവലും മലരും വാഴപ്പഴവും നൽകിയാണ് സ്വീകരിക്കുക.ഇതിനായി ലോഡ് കണക്കിന് വാഴക്കുലകളാണ് ബുധനാഴ്ച ധർമടത്തെത്തിയത്. ചിറക്കുനി കവലയിലെ പൊതു സ്റ്റേജിന് സമീപമാണ് പ്രധാന വില്പനകേന്ദ്രം. മേലൂർ, മീത്തലെ പീടിക, ധർമടം തുടങ്ങിയ സ്ഥലങ്ങളിലും വാഴക്കുലകൾ വില്പനയ്ക്കെത്തിയിട്ടുണ്ട്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02