വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ച് കയറി; ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


 



കോട്ടയം: ഏറ്റുമാനൂരില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതവും ആന്തരിക രക്തസ്രാവവും ഉണ്ടായതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രതി ജിബിന്‍ ജോര്‍ജിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.തട്ടുകടയിലെ തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ ഉണ്ടായ ക്രൂരമായ മര്‍ദ്ദനത്തില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ് നിലത്തുവീണ ശ്യാം പ്രസാദിന്റെ നെഞ്ചില്‍ പ്രതി ചവിട്ടി പരുക്കേല്‍പ്പിച്ചിരുന്നു.ആക്രമണത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇത് ശ്വാസകോശത്തില്‍ തുളച്ച് കയറിയതും മരണത്തിന് വഴിയൊരുക്കി. പ്രതി പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജിനെ സംഭവസ്ഥലത്തിന് സമീപത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയിരുന്നു.വിശദമായ ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച വൈകുന്നേരം ആണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു. നടന്ന സംഭവ വികാസങ്ങള്‍ ജിബിന്‍ ജോര്‍ജ് പോലീസിനോട് വിശദീകരിച്ചു. തെളിവെടുപ്പ് വേളയില്‍ പ്രതിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. മരണമടഞ്ഞ ശ്യാം പ്രസാദിന്റെ സംസ്‌കാരം മാഞ്ഞൂരിലെ വസതിയില്‍ നടന്നു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01