തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസു൦ പാർട്ടിയും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയിഡിലാണ് 48 ഗ്രാം MDMA യുമായി 3 പേർ പിടിയിലായത്. കണ്ണൂർ പുതിങ്ങാടി സ്വദേശി ഷുഹൈൽ (വയസ് 36), മലപ്പുറം എടപ്പാൾ സ്വദേശികളായ മുബ്സീർ (വയസ് 25) , രാജേഷ് (വയസ് 36) എന്നിവരാണ് പിടിയിലായത് .ഇവർ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ ചെറിയ പേക്കറ്റുകളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുകയാണ് പതിവ് .ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, MDMA ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബുകൾ , പണം എന്നിവ കണ്ടെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് . പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ് മലപ്പട്ടം , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോഹരൻ.പി.പി, പ്രിവൻ്റീവ് ഓഫീസർ നികേഷ്. കെ. വി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്. എ൦. വി, കലേഷ്. എ൦, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ.എ൦ എന്നിവർ ഉണ്ടായിരുന്നു
WE ONE KERALA -NM
Post a Comment