തമിഴ് മക്കൾ ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ കൊടുത്തിട്ടുണ്ട്, അവരോട് കളിക്കരുത്’: കമൽഹാസൻ.ഒരു ഭാഷയും തമിഴർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ. ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴരെന്നും അവരോട് കളിക്കരുതെന്നും കമൽ ഹാസൻ പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈയിൽ മക്കൾ നീതി മയ്യത്തിൻ്റെ എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
WE ONE KERALA -NM
Post a Comment