ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം


ഇടുക്കി മൂന്നാർ എക്കോ പോയിന്റിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോർട്ട്. 2 വിദ്യാർത്ഥികളാണ് മരിച്ചത്. കന്യാകുമാരിയിൽ നിന്നുള്ള സംഘം സ‍ഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാഗർകോവിൽ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. 40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

Post a Comment

Previous Post Next Post

AD01

 


AD02