മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച് കുറ്റ്യാടി സ്വദേശിയായ ജവാൻ്റെ കുഞ്ഞു മരിച്ചു





കുറ്റ്യാടി :ജമ്മുവിലെ ശ്രീനഗറിലുള്ള ബി.എസ്.എഫ് ക്വാർട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗവ് പൊട്ടിത്തെറിച്ച്‌ കുറ്റ്യാടി സ്വദേശിയായ ജവാൻ്റെ മകൻ മരിച്ചു കുറ്റ്യാടി വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് രാഹുലിന്റെയും പേരാമ്ബ്ര കല്ലോട് ഷിബിൻഷയുടെയും മകൻ ദക്ഷിത് യുവൻ ആണ് മരിച്ചത്.അപകടത്തില്‍ ഷിബിൻഷയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വളരെ ചെറുപ്രായത്തില്‍ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും, കലാം വേള്‍ഡ് റെക്കോർഡിലും ഇടം നേടി ശ്രദ്ധ നേടിയിരുന്നു ദക്ഷിത് യുവൻ. കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ അംഗമാണ് രാഹുല്‍.

WE ONE KERALA -NM




Post a Comment

أحدث أقدم

AD01