ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു’; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി

 



അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഒരു സംഘം യുവാക്കൾ വിദ്യാർത്ഥിയെ ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ച ശേഷം മർദ്ദിച്ചുവെന്നാണ് പരാതി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. സഹോദരനോടുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.കുട്ടിയുടെ പിതാവ് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് കാര്യമായ മർദനമേറ്റിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. നിന്റെ ചേട്ടനെ എടുത്തോളാം എന്ന് പറഞ്ഞാണ് കുട്ടിയെ മർദിച്ചതെന്ന് പിതാവ് പറഞ്ഞു

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02