പൊതുജനങ്ങള്‍ക്കായി കൈറ്റിന്റെ ഓണ്‍ലൈന്‍ എഐ കോഴ്‌സ്


നിത്യജീവിതത്തില്‍ എഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിക്കുന്നുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. നാലാഴ്ച ദൈര്‍ഘ്യമുള്ള ‘എഐ എസന്‍ഷ്യല്‍സ്‘ എന്ന ഓണ്‍ലൈന്‍ കോഴ്‌സില്‍ ഓരോ ഇരുപതു പേര്‍ക്കും പ്രത്യേക മെന്റര്‍മാര്‍ ഉണ്ടായിരിക്കും. കോഴ്‌സിന്റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്‌സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കും. ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റെസ്‌പോണ്‍സിബിള്‍ എഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന. നേരത്തെ 80,000 സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എഐ പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. അരലക്ഷത്തിലധികം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കിയ കൂള്‍ പ്ലാറ്റ്‌ഫോമിലാണ് പരിശീലനം. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2500 പേരെയാണ് ഒന്നാം ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം. ജി.എസ്.ടി ഉള്‍പ്പെടെ 2360/- രൂപ ഫീസ് രജിസ്‌ട്രേഷന്‍ സമയത്ത് ഓണ്‍ലൈനായി അടക്കണം. ക്ലാസുകള്‍ മാര്‍ച്ച് 10 ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

Post a Comment

أحدث أقدم

AD01

 


AD02