പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: ഡോ. ടി എം തോമസ് ഐസക്


പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കേരളം കടമെടുത്ത് മുടിയാന്‍ പോകുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. കേന്ദ്രം തടസ്സം സൃഷ്ടിക്കുമ്പോഴും അത് മറികടന്നാണ് കേരളം എല്ലാ മേഖലയിലും നേട്ടം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . CITU സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ സെമിനാറില്‍ ‘ഇന്ത്യയും കേരളവും സ്വാതന്ത്ര്യാനന്തര വികസനാനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്. സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാറില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു .

Post a Comment

أحدث أقدم

AD01

 


AD02