വീടാണ് ജാമ്യമെങ്കില്‍ ജപ്തി അരുത്' സഹകരണ മേഖലയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി



വീടാണ് ജാമ്യമെങ്കില്‍ അത് ജപ്തി ചെയ്യുന്ന നില സ്വീകരിക്കാന്‍ പാടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യത്തില്‍ സഹകരണ മേഖല മാതൃക കാണിക്കും. അവിടെ താമസിക്കാനുള്ള അവകാശം അവര്‍ക്കുള്ളതാണ്. അവരെ വഴിയാധാരമാക്കുന്ന നില സ്വീകരിക്കാന്‍ പാടില്ല. കര്‍ശനമായി പാലിക്കാന്‍ സഹകരണ മേഖലയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, യുഡിഎഫ് കാലത്തെ കരാറിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ തുടരട്ടെ എന്നായിരുന്നു എല്‍ഡിഎഫ് നിലപാട്. എന്നാല്‍ കമ്മീഷന്‍ അത് റദ്ദാക്കി. ഈ തീരുമാനത്തിന് എതിരെ ചെയ്യാനാകുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കിന് ലഭിച്ചിരുന്ന വൈദ്യുതി കരാര്‍ റദ്ദാക്കിയെന്നായിരുന്നുരമേശ് ചെന്നിത്തലയുടെ ചോദ്യത്തിലുണ്ടായിരുന്നത്. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

WE ONE KERALA -NM



 *

Post a Comment

Previous Post Next Post

AD01

 


AD02