ബസ് പെര്‍മിറ്റിന് മദ്യവും പണവും; എറണാകുളം ആര്‍ടിഒ ജെര്‍സനെതിരെ കൂടുതൽ അന്വേഷണം, സസ്പെന്‍ഡ് ചെയ്യും




എറണാകുളം: കൈക്കൂലി കേസിൽ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്‍സനെതിരെ കൂടുതൽ അന്വേഷണം നടത്താൻ വിജിലന്‍സ്. അറസ്റ്റിലായ ജെര്‍സണ്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് സംശയിക്കുന്നത്. ജെര്‍സന്‍റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.ജെർസൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് വിജിലൻസ് മോട്ടോർ വാഹന വകുപ്പിന് കൈമാറും. അതേസമയം, ജെര്‍സനെതിരെ ഗതാഗത വകുപ്പ് നടപടിയെടുക്കും. ജെർസനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും. ബസ് പെർമിറ്റിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടയാണ് ഇന്നലെ എറണാകുളം ആർടിഒ പിടിയിലായത്.ബസിന്‌ റൂട്ട് പെർമിറ്റ് അനുവദിക്കാൻ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ സംഭവത്തിൽ എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആർ.ടി.ഒ ജെർസണിന് പുറമെ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും കൈക്കൂലിയായി  വാങ്ങിയ  5,000  രൂപയും ഒരു കുപ്പി മദ്യവും എറണാകുളം വിജിലൻസ് പിടികൂടിയിരുന്നു.ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. സുഹൃത്തിന്‍റെ ട്രാവൽസിൽ മാനേജരായിരുന്നു പരാതിക്കാരനായ യുവാവ്.  സുഹൃത്തിന്‍റെ പേരിലുള്ള ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിന്‍റെ റൂട്ട് പെര്‍മിറ്റ് ഈ മാസം മൂന്നാം തീയതി അവസാനിച്ചിരുന്നു. പെർമിറ്റ് പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നൽകുന്നതിന് എറണാകുളം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02