‘കേരളത്തില്‍ ഒരുകാലത്തും പാര്‍ട്ടിക്ക് നേതൃക്ഷാമം ഉണ്ടായിട്ടില്ല’; ശശി തരൂരിനെ തള്ളി കെ മുരളീധരന്‍


എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ജയിക്കുന്നത് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകൊണ്ട് കൂടിയാണെന്നും കേരളത്തില്‍ ഒരുകാലത്തും പാര്‍ട്ടിക്ക് നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടി പ്രവര്‍ത്തകരാണ് വോട്ടുകള്‍ സമാഹരിക്കുന്നത്. അവര്‍ ജോലിയെടുക്കുമ്പോഴാണ് സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നത് അവരാണ് വിജയിപ്പിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. ആരും പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാന്‍ പാടില്ലെന്നും തരൂര്‍ ദേശീയ രാഷ്ട്രിയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാര്‍ട്ടി വോട്ടുകള്‍ക്ക് പുറത്തുള്ളവരുടെ വോട്ടു കൊണ്ടാണ്. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തകരാണ് അതിനു വേണ്ടി പണിയെടുക്കുന്നത്. 84,89,91ലും എ ചാള്‍സ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആണെങ്കിലെ ജയിക്കൂ. ശശി തരൂരിന്റെ മനസ്സില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിച്ചു കൂടെ നിര്‍ത്തണം. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. അന്താരാഷ്ട്ര വിഷയങ്ങളില്‍ അദ്ദേഹത്തിന് മികച്ച രീതിയില്‍ സംസാരിക്കാന്‍ അറിയാം. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Post a Comment

أحدث أقدم

AD01

 


AD02