വടകര : കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിൽ പുഴു. ആരോഗ്യവകുപ്പ് പരിശോധന നടത്തിയ യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് കൂടുതൽ പഴകിയ ഭഷണ സാധനങ്ങൾ പിടിച്ചെടുത്തു.കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ചുതുടങ്ങിയപ്പോഴാണ് പുഴു ശ്രദ്ധയില്‍പ്പെട്ടത്. കഴിച്ചയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഭക്ഷണം കഴിച്ചയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്
WE ONE KERALA -NM
Post a Comment