കൊട്ടിയൂർ-വയനാട് ചുരം പാത: പ്രധാന സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തി




കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് പാ​ൽ​ച്ചു​രം വ​ഴി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന നി​ര​വ​ധി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തി. കാ​ഞ്ഞ​ങ്ങാ​ട്, ബ​ളാ​ൽ, ചീ​ക്കാ​ട്, പ​യ്യ​ന്നൂ​ർ, കു​ന്ന​ത്തൂ​ർ​പാ​ടി, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് തു​ട​ങ്ങി കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​വ​യി​ൽ ഏ​റെ​യും. ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​ന്റെ പേ​രി​ലാ​ണ് ചി​ല സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് രാ​വി​ലെ 6.20ന് ​പു​റ​പ്പെ​ട്ടി​രു​ന്ന കാ​സ​ർ​കോ​ട് ബ​സ്, രാ​ത്രി ഏ​ഴി​ന് ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ക​ണ്ണൂ​ർ മാ​ന​ന്ത​വാ​ടി സ​ർ​വി​സ്, പ​തി​റ്റാ​ണ്ടു​ക​ളാ​യി കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ടു​നി​ന്നു​ള്ള കോ​ട്ട​യം-​പാ​ല ദീ​ർ​ഘ​ദൂ​ര സ​ർ​വി​സ്, രാ​ത്രി 7.45ന് ​മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് കൊ​ട്ടി​യൂ​ർ വ​ഴി കോ​ട്ട​യ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ലി​മി​റ്റ​ഡ് സ്റ്റോ​പ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ എ​ന്നി​വ നി​ർ​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്ത​ലാ​ക്കി​യ​തി​ന്റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ലേ​റെ​യും വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ്. അ​ട​ക്കാ​ത്തോ​ട് ശാ​ന്തി​ഗി​രി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ഏ​ക സ​ർ​വി​സും നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ മ​ല​യോ​ര ഗ്രാ​മം ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി.മാ​ലൂ​ർ വ​ഴി​യു​ള്ള സ​ർ​വി​സു​ക​ളും നി​ർ​ത്ത​ലാ​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​വി​ലെ 8.15ന് ​ക​ൽ​പ​റ്റ​യി​ൽ നി​ന്നു​ള്ള വെ​ള്ള​രി​ക്കു​ണ്ട് ബ​സും നി​ർ​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​ര​ത്തു​നി​ന്ന് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് ട്രി​പ് വെ​ട്ടി​ച്ചു​രു​ക്കി ത​ല​ശ്ശേ​രി വ​രെ ആ​ക്കി​യ​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഇ​രി​ട്ടി-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ വൈ​കീ​ട്ട് ആ​റി​നു​ശേ​ഷം ബ​സു​ക​ളി​ല്ല. വൈ​കീ​ട്ടാ​ണ് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ക​ൽ​പ​റ്റ-​കാ​ഞ്ഞ​ങ്ങാ​ട്, മാ​ന​ന്ത​വാ​ടി-​ക​ണ്ണൂ​ർ, മാ​ന​ന്ത​വാ​ടി-​ചീ​ക്കാ​ട്, മാ​ന​ന്ത​വാ​ടി-​പ​യ്യ​ന്നൂ​ർ, മാ​ന​ന്ത​വാ​ടി - കോ​ട്ട​യം, തി​രു​നെ​ല്ലി-​ശ്രീ​ക​ണ്ഠ​പു​രം, മാ​ന​ന്ത​വാ​ടി-​ഇ​രി​ട്ടി-​ശാ​ന്തി​ഗി​രി എ​ന്നി​വ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സു​ക​ളാ​ണ്.വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്ന സ​ർ​വി​സു​ക​ളും നി​ർ​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്. നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സ​ർ​വി​സ് ലാ​ഭ​ക​ര​മ​ല്ലെ​ങ്കി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും കേ​ള​കം കെ.​എ​സ്.​ആ​ർ.​ടി.​സി സം​ര​ക്ഷ​ണ സ​മി​തി​യും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02