കിഫ്ബി പുറകോട്ട് പോകുന്നില്ല, മുന്നോട്ട് തന്നെയാണ് പോകുന്നത് എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കിഫ്ബിയെ താളം തെറ്റിക്കാനുള്ള ശ്രമമുണ്ട്, അതിൻറെ ശ്വാസംമുട്ടൽ ഉണ്ട്, എന്നാൽ താളം തെറ്റിയിട്ടില്ല എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കിഫ്ബിയെ ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര ശ്രമത്തിനൊപ്പം പ്രതിപക്ഷം നിൽക്കരുത്.പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് കിഫ്ബി മുന്നോട്ടുപോകുന്നത് എന്നും മന്ത്രി പറഞ്ഞു. ജനിച്ച കുഞ്ഞിനെ കഴുത്തു കൊല്ലാൻ ശ്രമിച്ച പ്രതിപക്ഷമാണ്, ഇപ്പോൾ കുഞ്ഞ് കുറച്ചു വളർന്നു ഹോർലിക്സും ബോൺവീറ്റയും കൊടുക്കാത്തത് എന്താണ് എന്നാണ് ചോദിക്കുന്നത്, ഭീമനെ ആലിംഗനം ചെയ്യാൻ വന്നതു പോലെയാണ് പ്രതിപക്ഷത്തിന്റെ ശ്രമം,പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ പ്രതിപക്ഷം തർക്കം ഉണ്ടാക്കാൻ ശ്രമിച്ചു. ഭൂമി ഏറ്റെടുക്കൽ വേണ്ടി മാത്രം 20,000 കോടി രൂപയാണ് അനുവദിച്ചത്. കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഓരോന്നായി പൂർത്തിയാക്കുന്നു.50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുകയായിരുന്നു ലക്ഷ്യം,ഇപ്പോൾ എന്നാൽ ഒരുലക്ഷം കോടിയിലേക്ക് പദ്ധതികൾ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഴയതു പോലെ കിഫ്ബിക്കെതിരെ പറയാൻ പ്രമേയ അവതാരകൻ്റെ മനസ്സാക്ഷിക്കാകുന്നില്ല എന്നതാണ് മനസ്സിലാകുന്നത്.കാരണം പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിൽ ഉൾപ്പെടെയാണ് കിഫ്ബിയിലൂടെ വികസനം വരുന്നത്, ഗിഫ്റ്റ് സിറ്റിയിൽ നിന്ന് പുറകോട്ട് പോകുന്നത് കേന്ദ്രസർക്കാരാണ്. ദേശീയപാത വികസനം പൂർത്തിയാകുന്നത് 6000 കോടി രൂപ കിഫ്ബിയിൽ നിന്നും നൽകിയത് കൊണ്ടാണ്. കിഫ്ബിയെ തകർക്കാനുള്ള ശ്രമം ശരിയല്ല, കിഫ്ബി ആരംഭിച്ച സമയത്ത് പറഞ്ഞതുപോലെ കാര്യങ്ങൾ എത്തുന്നു എന്നതാണ് സന്തോഷം. കിഫ്ബിക്ക് ഡ്രിപ്പ് നൽകേണ്ട ആവശ്യമില്ല.പ്ലാൻ ഫണ്ടിൽ നിന്നും ഇത്രയും നിർമ്മാണം നടന്നിട്ടുണ്ടോ.
പ്ലാൻ ഫണ്ടിൽ നിന്ന് ഇങ്ങനെ തുക ചെലവാക്കാൻ പറ്റില്ല.വിഴിഞ്ഞത്തേക്കുള്ള മെട്രോയ്ക്ക് വരെ തറക്കല്ലിട്ടു എന്നതാണ് പ്രതിപക്ഷ വാദം.ജനങ്ങൾക്ക് ബാധക യുള്ള ഒന്നും തന്നെ നടപ്പാക്കില്ല എന്ന് ധനമന്ത്രി പറഞ്ഞിരുന്നു.അന്നുണ്ടായിരുന്ന സാഹചര്യം അല്ല ഇപ്പോൾ, വലിയ വെട്ടിക്കുറവാണ് കേന്ദ്രം സംസ്ഥാനത്തിനു മുകളിൽ വരുത്തിയത്.കിഫ്ബിയിൽ വരെ ഇടപെട്ടു ,വരുമാനദായകമായ പദ്ധതി വേണമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു,പട്ടികജാതി വകുപ്പിന് പണം നൽകിയില്ല എന്നുള്ള പ്രതിപക്ഷവാദം അങ്ങേയറ്റം തെറ്റ്,അവർക്കുള്ള ഒരു രൂപ പോലും സർക്കാർ കുറച്ചിട്ടില്ല,1400 കോടി രൂപ സ്കോളർഷിപ്പ് ഇനത്തിൽ മാത്രം അവർക്ക് നൽകിയിട്ടുണ്ട്.
യഥാർത്ഥത്തിൽ നിങ്ങൾ ആർക്കാണ് ഡ്രിപ്പ് നൽകാൻ ശ്രമിക്കുന്നത് എന്നും മന്ത്രി ചോദിച്ചു. ദില്ലിയിൽ സ്വീകരിച്ച അതേ നിലപാടാണ് കോൺഗ്രസ് ഇവിടെയും ചെയ്യുന്നത്. ഇരിക്കുന്ന കൊമ്പാണ് നിങ്ങൾ ഇവിടെ മുറിക്കാൻ ശ്രമിക്കുന്നത്. സിഎജിക്ക് ഉൾപ്പെടെ നിങ്ങൾ എണ്ണയൊഴിച്ചു കൊടുക്കുന്നു, അങ്ങനെ ഒരു സമീപനം എടുക്കുന്നത് ശരിയല്ല,ടോളിൻ്റെ കാര്യം പറഞ്ഞ് ജനങ്ങളെ ആശങ്കപെടേണ്ടതില്ല,
കിഫ്ബിയുടെ കാര്യത്തിൽ ഇല്ലാത്ത കാര്യം പറയേണ്ടതില്ല,വരുമാന ദായകമായ പദ്ധതികൾ ഉണ്ടാകും.ഏതൊക്കെ പദ്ധതികൾ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കും, അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി
Post a Comment