ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍


ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശ്രീശങ്കര്‍ സജി ആണ് അറസ്റ്റിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ശേഷമാണ് അവിടെ മറ്റാരുമില്ലെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌ക്കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥിയാണ് പ്രതി. 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല. സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു.

Post a Comment

أحدث أقدم

AD01

 


AD02