പാലക്കാട് പുതുശ്ശേരിയ്ക്ക് സമീപം കുരുടിക്കാട് വെച്ചാണ് നാലംഗം സംഘം പിടിയിലായ ത്. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവർ ഹൈവേയിൽ കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്ണു രാജ്, കണ്ണൂർ കാടാച്ചിറ സ്വദേശി പ്രജേഷ്, കൂത്തുപറമ്പ് സ്വദേശി ഷി ജിൻ,ആലപ്പുഴ കായംകുളം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടാണ് സംഘം സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നയതിനെ തുടർന്ന് കസബ പൊലീസും വാളയാർ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡുകളും വ്യാജ ന മ്പർ പ്ലേറ്റുകളുമടക്കം കണ്ടടുത്തു. നാഷണൽ കൈം റെക്കോർഡ് ബ്യൂറോയുടെബോർഡ് വെച്ച ഇന്നോവ കാറിലാണ് സംഘമെത്തിയത്. ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡൈവറടക്കം രണ്ടു പേരാണ് രക്ഷപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും വരുന്ന കുഴൽപ്പണ സംഘത്തെ ലക്ഷ്യമിട്ടാണ് ഇവർ എത്തിയ തെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് പിന്നിൽ മറ്റു സംഘങ്ങളുണ്ടോയെന്നും പൊലീ സ് പരിശോധിക്കുന്നുണ്ട്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. കാറിന് മുന്നിലും പിന്നിലും നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ ബോർഡ് പതിപ്പിച്ചിരുന്നു. കാറിൽ നിന്ന് പെപ്പർ സ്പ്രേ, കട്ടിങ് 14/18 അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെടുത്തു
WE ONE KERALA-NM
.
Post a Comment