അറിവുതേടി കുരുന്നുകൾ.....


പയ്യാവൂർ: പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ കാക്കത്തോട് അന്നാസ് വുഡ് സിറ്റിയിലെത്തി. പഠനത്തോടൊപ്പം ഫീൽഡ് എക്സ് പീരിയൻസ് നേടുന്നതിന്റെ ഭാഗമായി പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൽ സിസ്റ്റർ ജിൽസിയുടെ നേതൃത്വത്തിലാണ് 6,7,8 ക്ലാസ്സിലെ വിദ്യാർത്ഥികൾ ഇരിട്ടി ഫയർ സ്റ്റേഷൻ, മടമ്പത്തെ മിൽമ, പയ്യാവൂർ കാക്കത്തോടുള്ള അന്നാസ് വുഡ് സിറ്റി എന്നിവിടങ്ങളിൽ സന്ദർശിച്ചു. ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ നിതാന്ത ജാഗ്രതയിലുള്ള വിദ്യാലയം എന്ന നിലയിൽ മിടുക്കരെ തീർക്കുന്നതിൽ മുൻ നിരയിൽ നിൽക്കുന്ന പയ്യാവൂരിലെ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികളാണ്. അധ്യാപകരായ സിജു പി എസ്, മിനി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻ വുഡ് ഇൻഡസ്ട്രിയും തൊട്ടടുത്തുള്ള അന്നാസ് വുഡ് സിറ്റിയും, സോഫ നിർമ്മാണ കേന്ദ്രവും സന്ദർശിച്ചത്. പഠനം ക്ലാസ്സ് മുറികളിൽ ഒതുക്കി നിർത്താതെ അറിവും തിരിച്ചറിവും നേടി പഠനഭാഗമായി ചുറ്റുപാടുമുള്ള ഇൻഡ്‌സ്ട്രിയൽ ഏരിയയിലൂടെ സഞ്ചരിച്ച് അവർ സന്തോഷത്തോടെ തിരികെ സ്കൂൾ അങ്കണത്തിലേക്ക്.



Post a Comment

Previous Post Next Post

AD01

 


AD02