കണ്ണു കഴുകാറുണ്ടോ?… മതി ഈ ശീലം ദുശീലം!


കണ്ണിന്റെ ആരോഗ്യത്തിന് നോ ക്രോംപ്രമൈസ്. രാവിലെ മുഖം കഴുകുന്നതിനൊപ്പം കണ്ണുകളിലേക്ക് തണുത്ത വെള്ളം ശക്തിയായി ഒഴിച്ച് കഴുകുന്ന ശീലമുള്ളവരാണ് ഇത് അറിഞ്ഞിരിക്കേണ്ടത്. ഇതൊരു നല്ല ശീലമല്ല. കണ്ണുകളെ ഇത് സാരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന കണ്ണീര്‍ ഗ്രന്ഥികളെ ഇത് ബാധിക്കുന്നതോടെ കണ്ണുകള്‍ വരണ്ടതാകും. അണുബാധ അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന കണ്ണുനീര്‍ കുറയുന്നതാണ് ഇതിന് കാരണം. അണുബാധയെ പ്രതിരോധിക്കാന്‍ കണ്ണുകളില്‍ മൂന്നു പാളികളാണ് ഉള്ളത്.

ജലം പാളി, മ്യൂസിന്‍ പാളി, ലിപിഡ് പാളി എന്നിവയാണത്. കണ്ണുകഴുകുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ ഇതും കണ്ണിനെ സാരമായി തന്നെ ബാധിക്കും. കണ്ണിന്റെ കലകള്‍ക്കത് ദോഷമാണ്. പൈപ്പ് വെള്ളമാണെങ്കില്‍ അതില്‍ ബാക്ടീരിയ, വൈറസുകള്‍, പരാദങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് മൂലമുണ്ടാകുന്ന അണുബാധ അവസാനം കാഴ്ച വൈകല്യത്തിനോ അന്ധതയ്ക്കോ കാരണമാകും.

Post a Comment

Previous Post Next Post

AD01

 


AD02