'പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരും, വലിയ പ്രതീക്ഷയുണ്ട്'; പി രാജീവ്


കൊച്ചി: ഇന്ന് നടക്കുന്ന കേരള ആ​ഗോള നിക്ഷേപ ഉച്ചകോടിയിൽ വളരെ വലിയ പ്രതീക്ഷയുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഉച്ചക്കോടിയിൽ പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തമുണ്ടാകും. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിന്റേയും വ്യവസായ മേഖലയുടെ വളര്‍ച്ചയുടേയും ഒരു സവിശേഷ ചരിത്ര സംഗമമായി ഈ നിക്ഷേപക സംഗമം മാറുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് സ്വിച്ച് ഇട്ടാൽ നാളെ തന്നെ ഒരു നിക്ഷേപം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം യാഥാര്‍ത്ഥ്യമാക്കാന്‍ സമയമെടുക്കും. അതിന് വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പ്രത്യേക ടീം ഓരോ സെക്ടര്‍ വെയ്‌സായി പ്രവര്‍ത്തിക്കും. ഉച്ചക്കോടിയിൽ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മീറ്റിംഗ് ഉണ്ടാകും അതിലൊക്കെ ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളം വിശാലമാണ്, ഇവിടെ കഴിവുളള മനുഷ്യവിഭവമുണ്ട് എന്ന ആത്മവിശ്വാസം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. അസാധ്യമായത് സാധ്യമാക്കാന്‍ തുടര്‍ ഭരണത്തിലൂടെ കഴിഞ്ഞു. ആ ആത്മവിശ്വാസം വ്യവസായ മേഖലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചക്കോടിക്ക് കരുത്തുപകരും. നേരത്തെ നിങ്ങള്‍ എന്നായിരുന്നു പിന്നീട് ഞങ്ങള്‍ എന്നായി, ഇപ്പോള്‍ നമ്മള്‍ എന്നതിലേക്ക് മാറിയിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി ഒരു മാറ്റത്തിന് വേണ്ടി തയ്യാറെടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

AD01

 


AD02